congress-candidates

തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾക്കായി കോൺഗ്രസ് തിരഞ്ഞെടുപ്പ് നിർണ്ണയ സമിതി ഇന്ന് ഇന്ദിരാ ഭവനിൽ ചേരും. രാവിലെ 10 മണിക്കാണ് യോഗം.

ഡി.സി.സികളിൽ നിന്നുള്ള സാദ്ധ്യതാ പാനലുകളാണ് യോഗം ചർച്ച ചെയ്യുക. ഇന്ന് അന്തിമധാരണ ആയില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ വീണ്ടും ചേർന്ന് എ.ഐ.സി.സി സ്ക്രീനിംഗ് കമ്മിറ്റിക്ക് അന്തിമ പാനൽ കൈമാറും. ഹൈക്കമാൻഡാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടത്.