ഗ്രോ ഐലറ്റ് : ഇംഗ്ളണ്ടിനെതിരായ അഞ്ചാം ഏകദിനത്തിൽ ഏഴ് വിക്കറ്റിന് വിജയിച്ച് വെസ്റ്റ് ഇൻഡീസ് പരമ്പര 2-2ന് പങ്കുവച്ചു. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ളണ്ടിനെ 28.1 ഒാവറിൽ 113 ന് ആൾഒൗട്ടാക്കിയശേഷം 12.1 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കാണുകയായിരുന്നു വിൻഡീസ്. വിൻഡീസിന് വേണ്ടി ഒഷാനെ തോമസ് അഞ്ചുവിക്കറ്റും ഗെയ്ൽ 77 റൺസും നേടി.