letters-

കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച ജോണി എം.എല്ലിന്റെ 'തിരുവനന്തപുരവും മ്യൂസിയം സന്ദർശന സംസ്കാരവും' എന്ന ലേഖനം വായിച്ചു. തിരുവനന്തപുരത്ത് അടുത്തടുത്തായിതന്നെ പത്തോളം ആർട്ട് ഗാലറി/മ്യൂസിയം ഉണ്ട്. അവയെല്ലാം ആകർഷണീയവും വിജ്ഞാനപ്രദവുമാണ്. നേപിയർ മ്യൂസിയം, ശ്രീചിത്രാ ആർട്ട് ഗാലറി, ചിത്തിരതിരുനാൾ മ്യൂസിയം, കെ.സി.എൻ. പണിക്കർ മ്യൂസിയം/ഗാലറി, ഫൈൻ ആർട്സ് കോളേജ് ക്യാമ്പസിലെ ഗാലറി, കിഴക്കേകോട്ടയിലെ സ്വാതിതിരുനാൾ മ്യൂസിയം, കുതിരമാളിക മ്യൂസിയം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. ഇവ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒരു മ്യൂസിയം സന്ദർശന സംസ്കാരം വളർത്തിയെടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ലേഖകൻ ജോണി എം.എൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ സ്വാഗതാർഹമാണ്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും നഗരപിതാവ് വി.കെ. പ്രശാന്തിന്റെയും മ്യൂസിയം ഡയറക്ടർ എസ്. അബുവിന്റെയും പ്രത്യേക ഇടപെടൽ ഉണ്ടായാൽ തിരുവനന്തപുരം ദൃശ്യകലാതലസ്ഥാനമാകും. പ്രതീക്ഷിക്കാം.

ബി.വി. സുരേന്ദ്രൻ,

പ്രസിഡന്റ് വക്കം സൗഹൃദ വേദി.