pattayamela

കല്ലമ്പലം: ഇടത് സർക്കാർ അധികാരത്തിലെത്തി ആയിരം ദിവസത്തിനകം 1,52,000 പേർക്ക് പട്ടയം നൽകിയെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. വർക്കല താലൂക്കിലെ പട്ടയ വിതരണമേള നാവായിക്കുളം മനോജ് ആഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1957 ലെ ഇ.എം.എസ് സർക്കാർ മുതൽ ഇതുവരെയുള്ള എല്ലാ ഇടതുമുന്നണി സർക്കാരുകളും സാധാരണക്കാർക്ക് തലചായ്ക്കാൻ ഇടം ഉണ്ടാക്കികൊടുക്കുവാനാണ് ശ്രദ്ധിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. 3 പതിറ്റാണ്ടിലധികമായി, താമസിക്കുന്ന ഭൂമിയിൽ പട്ടയത്തിനായി കാത്തിരുന്ന നാവായിക്കുളം നൈനാംകോണം കോളനിയിലെ കുടുംബങ്ങൾക്കും, ചെങ്ങറ ഭൂസമരത്തിൽ പങ്കെടുത്തവർക്കും, വർക്കല താലൂക്കിലെ പട്ടയത്തിനായി അപേക്ഷിച്ചവർക്കുമടക്കം 183 പട്ടയങ്ങൾ മന്ത്രി വിതരണം ചെയ്തു. വി. ജോയി എം.എൽ.എ അദ്ധ്യക്ഷനായിരുന്നു. എ.സമ്പത്ത് എം.പി മുഖ്യാതിഥിയായി. വർക്കല മുനിസിപ്പൽ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈജുദേവ്, ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബി.പി. മുരളി, വി. രഞ്ചിത്ത്, ജില്ലാപഞ്ചായത്തംഗം കെ. കൃഷ്ണൻകുട്ടി, സബീനാ ശശാങ്കൻ, അടുക്കൂർ ഉണ്ണി, കെ. തമ്പി, ഗിരിജാ ബാലചന്ദ്രൻ, സലിം, അസീം ഹുസൈൻ, സുനിതാ ബാബു, സുമംഗല, ആസിഫ് കടയിൽ, പ്രസാദ്, ദീപ, അഡ്വ. എസ്.ജയചന്ദ്രൻ, റഷീദ്, എം.എ. താഹ, ദാനശീലൻ, കെ.ബിന്നി തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ഡോ. കെ.വാസുകി സ്വാഗതവും സബ് കളക്ടർ ഇമ്പശേഖർ നന്ദിയും പറഞ്ഞു.

ചിത്രം:

വർക്കല താലൂക്കിലെ പട്ടയമേള മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുന്നു