ghss-ulkadanam

കല്ലമ്പലം: കരവാരം പഞ്ചായത്തിലെ ആലംകോട് വി.എച്ച്.എസ്.എസ് ആൻഡ് ഹയർസെക്കൻഡറി വിഭാഗത്തിന് 1.94 കോടി ചെലവിൽ പണികഴിപ്പിച്ച പുത്തൻ മന്ദിരം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷനായി. ആധുനിക സൗകര്യങ്ങളോടെ ഹൈടെക് നിലവാരത്തിൽ 3 നിലകളിൽ 12 മുറികളാണ് കെട്ടിടത്തിലുള്ളത്. ഹയർസെക്കൻഡറി വിഭാഗത്തിനായാണ് കെട്ടിടം പണിതത്. ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത, കരവാരം പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ്. ദീപ, വൈസ് പ്രസിഡന്റ് എസ്. സുരേഷ് കുമാർ, ലിസി ശ്രീകുമാർ, ജുനൈന നസീർ, എ.എം. ഇല്യാസ്, ഡോ. പി.വി. പ്രകാശൻ, എസ്. ജാബിർ, ആർ. രാജു, ജെ. ബേബി ജോൺസ്, എസ്. ഷക്കീല, എസ്. ശ്രീകുമാർ, അനിത ടി.എം, എസ്. ശ്രീജ, അഡ്വ. എസ്.എം. റഫീഖ്, എം.കെ. ജ്യോതി, അഡ്വ. പി.ആർ. രാജീവ് തുടങ്ങിയവർ സംസാരിച്ചു. കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുഭാഷ് സ്വാഗതവും ലാൽകുമാർ നന്ദിയും പറഞ്ഞു.