കല്ലമ്പലം: കരവാരം ഗ്രാമപഞ്ചായത്തിലെ കിടപ്പുരോഗി ബന്ധു കുടുംബ സംഗമം 'സ്നേഹാദരം 2019' അഡ്വ. ബി. സത്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കരവാരം പഞ്ചായത്ത് പ്രസിഡന്റ് ദീപ ഐ.എസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സുരേഷ് കുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. ഫസീല റിപ്പോർട്ടും അവതരിപ്പിച്ചു. ആരോഗ്യ വകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. വിപിൻ ഗോപാൽ മുഖ്യ പ്രഭാഷണം നടത്തി. തുടർന്ന് സ്നേഹ സമ്മാന വിതരണവും 5 പാലിയേറ്റീവ് രോഗികൾക്ക് പുനരധിവാസ പ്രഖ്യാപനവും അഡ്വ. ബി. സത്യൻ എം.എൽ.എ നടത്തി. കരവാരം സർവീസ് സഹകരണബാങ്കിൽ നിന്നും ലോൺ എടുത്തു കുടിശിക വരുത്തിയ തോട്ടയ്ക്കാട് പുരംബകോട് വീട്ടിൽ രമണിയുടെ ലോൺ കുടിശിക തീർത്തു സാക്ഷി പത്രം നൽകി. തുടർന്ന് 250 കിടപ്പു രോഗികൾക്കും 13 സ്നേഹിതാ കാളിംഗ് ബെൽകാർക്കും സ്നേഹ സമ്മാനം വിതരണം ചെയ്തു. തുടർന്ന് വിവിധ മേഖലകളിലെ കലാകാരൻമാരെയും മഹത് വ്യക്തികളെയും ആദരിച്ചു. അവാർഡ് വിതരണം കിളിമാനൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. സുഭാഷ്, ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ അഡ്വ. പി.ആർ. രാജീവ്, കരവാരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ലിസി ശ്രീകുമാർ എന്നിവർ നിർവഹിച്ചു. ജുബിലീ വിനോദ്, ശിവദാസ്, ശ്രീലേഖ
എന്നിവർ പങ്കെടുത്തു.