കിളിമാനൂർ: കെട്ടിടനിർമ്മാണ തൊഴിലാളി പാപ്പാല എൽ . പി.എസ്സിന് സമീപം കൃഷ്ണാ ഭവനിൽ കെ. പ്രസാദ് ( 58 ) കാറിടിച്ച് മരിച്ചു . കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ എം.സി.റോഡിൽ പാപ്പാല എൽ പി എസ്സിന് സമീപത്ത് വച്ചാണ് അപകടം. കടയിൽനിന്ന് പഴംവാങ്ങിയശേഷം ബെെക്കെടുക്കാൻ നടക്കവെ തിരുവനന്തപുരത്തേക്ക് അതിവേഗതയിലെത്തിയ കാർ പ്രസാദിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.പത്തനംതിട്ടയിൽ നിന്നുള്ളതായിരുന്നു കാർ. പരിക്കേററ പ്രസാദിനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ലീല. മക്കൾ : വിനു പ്രസാദ്, അനുപ്രസാദ്. മരുമക്കൾ : സൗമ്യ, മേഘ.