atl04mb

ആ​റ്റിങ്ങൽ: മാമം നാളികേര കോംപ്ലക്‌സ് കേരളത്തിന്റെ അഭിമാന സ്ഥാപനമാണെന്നും മുൻകാല പ്രതാപത്തിലേക്ക് അതിനെ തിരിച്ചുകൊണ്ടുവരുമെന്നും മന്ത്റി വി.എസ്. സുനിൽകുമാർ പറഞ്ഞു. നാളികേര കോംപ്ലക്‌സിലെ ഉരുക്കുവെളിച്ചെണ്ണ ഉത്പാദന യൂണി​റ്റും തെങ്ങിൻതൈ ഉത്പാദനകേന്ദ്രവും ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ സ്ഥാപനത്തെ തകർച്ചയിൽ നിന്ന് വീണ്ടെടുക്കുകയും അത് പൂർവാധികം കരുത്തോടെ പ്രവർത്തിപ്പിക്കുകയും ചെയ്യുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം. അതിന്റെ തുടക്കമായാണ് ഉരുക്കുവെളിച്ചെണ്ണ ഉത്പാദന യൂണി​റ്റ് പ്രവർത്തനം തുടങ്ങിയതെന്നും മന്ത്റി പറഞ്ഞു. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നാളികേര വികസന കോർപ്പറേഷൻ ചെയർമാൻ എം. നാരായണൻ, എം.ഡി എം. സുനിൽകുമാർ, നഗരസഭാ ചെയർമാൻ എം. പ്രദീപ്, വൈസ് ചെയർപേഴ്സൺ വി.ആർ. രേഖ, എസ്.കെ. പ്രിൻസ്‌രാജ്, സി.എസ്. ജയചന്ദ്രൻ, ഹാഷിം കരവാരം, കെ.ഷാജി, വി.കെ. ശ്രീജിത്ത്, വക്കം പ്രകാശ്, എ.എം. സാലി, പി. വിശ്വൻ, എ.എൻ. രാജൻ, പി.ടി. ആസാദ്, കെ.എസ്. രവി. എന്നിവർ സംസാരിച്ചു.