നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് തിരുനാളിനോടനുബന്ധിച്ച് ഇന്ന് കൃതഞ്ഞതാദിന ആഘോഷങ്ങൾ കൊച്ച് പളളിയിൽ നടക്കും. ഇന്ന് രാവിലെ വലിയ പളളിയിൽ ജപമാല പ്രാർഥന, ലിറ്റിനി, നൊവേന തുടർന്ന് നടക്കുന്ന ദിവ്യബലിക്ക് ഇടവക വികാരി ഫാ. ജോയിമത്യാസ് മുഖ്യ കാർമ്മികത്വം വഹിക്കും. 9.30 ന് കൊച്ചു പളളിയിൽ ഫാ.സുരേഷ്. ഡി ആന്റണിയുടെ മുഖ്യകാർമ്മികത്വത്തിൽ സമൂഹദിവ്യബലി, കൊല്ലോട് സെന്റ് ജോസഫ് ഇടവക വികാരി ഫാ. അജി അലോഷ്യസ് വചന സന്ദേശം നൽകും. തുടർന്ന് സ്നേഹ വിരുന്ന്. വൈകിട്ട് 3.30 ന് പുതിയതുറ ഇടവക വികാരി ഫാ.രാജശേഖരൻ മുഖ്യ മാർമ്മികത്വം വഹിക്കുന്ന ദിവ്യബലി. ദിവ്യകാരുണ്യ ആശീര്‍വാദം. വൈകിട്ട് 6 ന് മണ്ഡപത്തിൻകടവ് ഇടവക വികാരി ഫാ. റോബിൻ രാജ് മുഖ്യ കാർമ്മികത്വം വഹിക്കുന്ന സമൂഹ ദിവ്യബലി. നെയ്യാറ്റിൻകര രൂപത അൽമായ കമ്മിഷൻ ഡയറക്ടർ ഫാ.എസ്.എം അനിൽ കുമാർ വചന സന്ദേശം നൽകും.