ആര്യനാട്:കരമനയാറിൽ അജ്ഞാത മൃതദേഹം .ആര്യനാട് കോട്ടയ്ക്കകം മൂന്നാറ്റുമുക്കിലെ കരമനയാറിന്റെ കടവിൽ ഇന്നലെ വൈകിട്ട് 5മണിയോടെയാണ് മൃതദേഹം കണ്ടത്.അടിവസ്ത്രം മാത്രം ധരിച്ചിട്ടുള്ള മൃതദേഹം യുവാവിന്റേതാണ്.കഴുത്തിൽ കുരിശ്ശുമാലയുമുണ്ട്.കടവിൽ കുളിക്കാനിറങ്ങിയ ആളുകൾ ആര്യനാട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.വിതുരയിൽ നിന്ന് ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്കെടുത്ത് മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്ക് മാറ്റി.