hh
അരുവിപ്പുറം മഹാശിവരാത്രി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സാന്ദ്രാനന്ദ, കൊടിക്കുന്നില്‍ സുരേഷ് എം.പി, മന്ത്രി കെ.രാജു,സ്വാമി വിശുദ്ധാനന്ദ, ,ആവണി ബി.ശ്രീകണ്ഠൻ, പി.കെ.കൃഷ്ണന്‍ദാസ് ,കെ.ആന്‍സലന്‍ എം.എല്‍.എ , മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സ്വാമി വിശാലാനന്ദ,വണ്ടന്നൂര്‍ സന്തോഷ് എന്നിവര്‍ സമീപം

നെയ്യാറ്റിൻകര: യുക്തിയിലധിഷ്ഠിതമായ ആത്മീയതയാണ് ശ്രീനാരായണ ഗുരുദേവദർശനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. യുക്തിയില്ലാതെ ആത്മീയതയ്ക്ക് നിലനില്പില്ലെന്ന് ഗുരു വിശ്വസിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. അരുവിപ്പുറം ശിവപ്രതിഷ്ഠാവാർഷികവും ശിവരാത്രി സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശുത്രുക്കളെ സൃഷ്ടിക്കാത്ത വിജയമായിരുന്നു ഗുരു വിഭാവന ചെയ്തത്. ശത്രു പക്ഷത്ത് ആളെ നിറുത്തി ജയം കൊയ്യുന്ന ഇക്കാലത്ത് അപരനു സുഖം പകർന്നു മാത്രമേ വിജയിക്കാനാകുള്ളുവെന്ന ഗുരുദേവന്റെ പാഠം വലുതാണ്. പാർശ്വവത്കരിക്കപ്പെട്ട ഒരു വലിയ വിഭാഗം ജനതയ്ക്ക് ആരാധിക്കാൻ ദൈവത്തെ നൽകുക എന്നത് ചെറിയ കാര്യമല്ല. അതൊരു മഹാ വിപ്ളവമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. യോഗത്തിൽ അദ്ധ്യക്ഷതവഹിച്ച ശ്രീനാരായണ ധർമ്മ സംഘം പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ശിവരാത്രി സന്ദേശം നൽകി. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, കെ.രാജു, കൊടിക്കുന്നിൽ സുരേഷ് എം.പി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, കെ.ആൻസലൻ എം.എൽ.എ, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ,അരുവിപ്പുറം പ്രചാരസഭ ചീഫ് കോർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ സംസാരിച്ചു. ശ്രീനാരായണ ധർമ്മ സംഘം സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.

caption

അരുവിപ്പുറം മഹാശിവരാത്രി സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു. സ്വാമി സാന്ദ്രാനന്ദ, കൊടിക്കുന്നിൽ സുരേഷ് എം.പി, മന്ത്രി കെ. രാജു,സ്വാമി വിശുദ്ധാനന്ദ, ആവണി ബി. ശ്രീകണ്ഠൻ, പി.കെ.കൃഷ്ണദാസ് ,കെ.ആൻസലൻ എം.എൽ.എ , മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സ്വാമി വിശാലാനന്ദ,വണ്ടന്നൂർ സന്തോഷ് എന്നിവർ സമീപം