മലയിൻകീഴ്: മലയിൻകീഴ് അന്തിയൂർക്കോണം ചിറ്റിയൂർക്കോട് ഭാർഗവി സദനത്തിൽ വിമുക്തഭടൻ ബിജുമോൻ(43) വീട്ടിലെ തൊഴുത്തു കഴുകുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു.കാർ കഴുകുന്ന കമ്പ്രസർ ഉപയോഗിച്ച് തൊഴുത്ത് വൃത്തിയിക്കുന്നതനിടയിലാണ് ഇന്നലെ ഉച്ചയോടെയാണ് ഷോക്കേറ്റത്. ഉടനെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ജോലിയിൽ നിന്ന് വിരമിച്ച ശേഷം ബിജുകുമാർ വെള്ളയമ്പലം ഐ.ടി. മിഷനിൽ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു.ഭാര്യ: ആശ.മക്കൾ:ജയകൃഷ്ണൻ,ജയദേവ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.
(ഫോട്ടോ അടിക്കുറിപ്പ്....ഷോക്കേറ്റ് മരിച്ച ബിജുമോൻ(43)