തിരുവനന്തപുരം: ഓഖി ദുരന്തബാധിതരായ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധിയുടെ നിലവാരം ഉയർത്തുന്നതിനും തൊഴിൽ പുനഃസ്ഥാപനത്തിനുമായി 120 എഫ്.ആർ.പി ബോട്ടുകൾ വാങ്ങാൻ 7.94 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ഓഖി ഫണ്ടിൽ നിന്ന് ലഭ്യമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വിഴിഞ്ഞം തുറമുഖപ്രദേശത്ത് ഓഖി ദുരന്ത ബാധിതരായ മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ ജീവിതസാഹചര്യങ്ങൾ പുനഃസ്ഥാ പിക്കുന്നതിന് നാലു കോടി രൂപ അടങ്കൽ വരുന്ന ആധുനിക സമുദ്ര ഭക്ഷ്യസംസ്‌കരണ യൂണിറ്റും വിപണന ഔട്ട്‌ലെറ്റും ആരംഭി
ക്കും.
2017-ൽ സൃഷ്ടിച്ച 400 പൊലീസ് കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിൽ നിന്ന് 57 തസ്തികകൾ മാറ്റി 38 തസ്തികകൾ ഹെഡ്‌കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയായും 19 തസ്തികകൾ എ.എസ്.ഐ (ഡ്രൈവർ) തസ്തികയായും അപ്‌ഗ്രേഡ് ചെയ്യും.