തിരുവനന്തപുരം: പിറവി സാംസ്‌കാരിക സമിതി ഏർപ്പെടുത്തിയ ഇ.വി.കൃഷ്ണപിള്ള സ്മാരക സാഹിത്യ അവാർഡ് എ.ഡി.ജി.പി ബി.സന്ധ്യ രചിച്ച ഇതിഹാസത്തിന്റെ ഇതളുകൾ എന്ന കൃതിക്ക് ലഭിച്ചതായി പിറവി പ്രസിഡന്റ് ജി.നകുലകുമാർ, അവാർഡ് നിർണയ സമിതി കൺവീനർ കവി മുരുകൻ കാട്ടാക്കട എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. കെ.വി.ശെൽവമണിക്ക് ഈ വർഷത്തെ പി.എസ്.അനിൽകുമാർ സ്മാരക പിറവി പ്രതിഭാ പുരസ്‌കാരം ലഭിച്ചു. ഇ.വിയുടെ ചരമദിനമായ മാർച്ച് 30ന് ജന്മനാടായ കുന്നത്തൂർ ഏഴാംമൈലിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അവാർഡ് നൽകും.