തിരുവനന്തപുരം : കർഷക ആത്മഹത്യ തടയാൻ നടപടി സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ കട്ടപ്പനയിൽ ഉപവസിക്കും. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യും.
മന്ത്രിസഭായോഗ തീരുമാനങ്ങൾ കർഷക ആത്മഹത്യ തടയാൻ പര്യാപ്തമല്ല. കടം എഴുതിത്തള്ളി പ്രളയംമൂലം അവർക്കുണ്ടായ നഷ്ടം പരിഹരിച്ചാലേ കർഷകരെ ആത്മഹത്യയിൽ നിന്ന് രക്ഷിക്കാൻ കഴിയൂ എന്ന് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു. സമാപന സമ്മേളനം കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാനടനം ചെയ്യും. ജോസ് കെ. മാണി എം.പി, കെ.എ. ഹംസ, എ.എ. അസീസ്, ജോണിനെല്ലൂർ, സി.പി. ജോൺ, ജി. ദേവരാജൻ തുടങ്ങിയവർ പങ്കെടുക്കും.