പൂവാർ: പൂവാർ ബസ് സ്റ്റാൻഡിൽ നിർമ്മിക്കുന്ന ഇരുനില കെട്ടിടത്തിന്റെയും ചുറ്റുമതിലിന്റെയും നിർമ്മാണത്തിനുള്ള ശിലാസ്ഥാപന കർമ്മം എം. വിൻസെന്റ് എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപ ചെലവാക്കിയാണ് നിർമ്മാണം നടത്തുന്നത്. പഞ്ചായത്ത് അംഗങ്ങളായ വൈ. ലെയോൺസ്, രഹ്ന, ഫ്ലോറൻസി, മുത്തയ്യൻ, സലീല ഷാത്തു, എ.ടി.ഒ മുഹമ്മദ് ബഷീർ, ഓവർസിയർ അനിഷ, വി.എസ്. ഷാനു, എസ്. മുരുകൻ, പൂവാർ അശോകൻ, ആർ. ദേവരാജൻ ,അജി, സുരേഷ്കുമാർ, സാബുരാജ് തുടങ്ങിയവർ പങ്കെടുത്തു.