quarry-mining-at-kerala

തിരുവനന്തപുരം: കൃഷിയോഗ്യമല്ലെന്നും ഖനനത്തിന് യോഗ്യമെന്നുമുള്ള ജില്ലാ കളക്ടറുടെ നിരാക്ഷേപ പത്രത്തിന്റെ അടിസ്ഥാനത്തിൽ പാറ ക്വാറികളിൽ ഖനനത്തിന് അനുമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജിയോളജിസ്റ്റ്, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ എന്നിവരടങ്ങിയ സമിതി സ്ഥലം സന്ദർശിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുന്ന മുറയ്ക്കാണ് അനുമതി നൽകേണ്ടത്. പാറമടകൾ തുറന്നു പ്രവർത്തിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല.

ഏറെനാളായി സംസ്ഥാനത്തെ പാറക്വാറികളിൽ മിക്കതും പൂട്ടിക്കിടന്നത് നിർമ്മാണ മേഖലയെ ഗുരുതരമായി ബാധിച്ചിരുന്നു. 1964ലെ ഭൂപതിവ് ചട്ടപ്രകാരം പതിച്ചുനൽകിയ ഭൂമിയിൽ ഖനനാനുമതി നൽകിയിട്ടുള്ള പ്രദേശങ്ങളിൽ സർക്കാർ ഭൂമിയിൽ നിന്ന് ഖനനം ചെയ്യുന്നതിന് ഈടാക്കുന്ന സീനിയറേജ് ബാധകമാക്കാനും തീരുമാനിച്ചു.