തിരുവനന്തപുരം: അടുത്ത അദ്ധ്യയന വർഷം മുതൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ഒരുമിച്ച് നടത്താൻ പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗം തീരുമാനിച്ചു. നിലവിൽ രാവിലെ എസ്.എസ്.എൽ.സി പരീക്ഷയും ഉച്ചകഴിഞ്ഞ് ഹയർ സെക്കൻഡറിയുമാണ് നടത്തുന്നത്. അടുത്ത അദ്ധ്യയന വർഷം 203 പ്രവൃത്തി ദിവസങ്ങളായി നിജപ്പെടുത്തും. ആറ് ശനിയാഴ്ചകൾ പ്രവൃത്തി ദിവസമാക്കും. 2019 - 20 വർഷത്തെ സംസ്ഥാന സ്‌കൂൾ ഡിസംബർ അഞ്ച് മുതൽ കാസർകോട്ട് നടത്താനും തീരുമാനിച്ചു.