ആര്യനാട്:കരമനയാറിൽകണ്ട മൃതദേഹം പറണ്ടോട് അയിത്തി കുന്നുംപുറത്തുവീട്ടിൽ സതീഷ് കുമാറി(30)ന്റേതാണന്ന് തിരിച്ചറിഞ്ഞു. .ആര്യനാട് കോട്ടയ്ക്കകം മൂന്നാറ്റുമുക്കിൽ കരമനയാറിന്റെ കടവിൽ കുളിക്കാനിറങ്ങിയവർ തിങ്കളാഴ്ച വൈകിട്ട് 5മണിയോടെയാണ് മൃതദേഹം കണ്ടത് .തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്. മാനസിക പ്രശ്നമുള്ള ആളാണെന്ന് പൊലീസ് അറിയിച്ചു. അവിവാഹിതനാണ് . മാതാവ്.ലളിത.