santhigiri

പോത്തൻകോട് : ശാന്തിഗിരി ആശ്രമത്തിലെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. വൈകുന്നേരം 6.30ന് ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ സി.ദിവാകരൻ എം.എൽ.എ. അദ്ധ്യക്ഷനായിരിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ഡോ.എ.സമ്പത്ത് എം.പി., ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മുൻ എം.എൽ.എ മാരായ കോലിയക്കോട് എൻ.കൃഷ്ണൻനായർ, അഡ്വ.എം.എ. വഹീദ്, നെയ്യാറ്റിൻകര സനൽ, ചലച്ചിത്ര സംവിധായകരായ കെ. മധുപാൽ, ശ്രീകുമാർമേനോൻ, കെ.പി.ചന്ദ്രൻ, കരമന ജയൻ, എസ്.സുജാത, വേണുഗോപാലൻനായർ, ജി.കലാകുമാരി, വൈ.വി. ശോഭകുമാർ, എം.ബാലമുരളി, ആർ.സഹീറത്ത് ബീവി, എം.എസ്.രാജു, എം.ജി.കവിരാജ്, അനിൽകുമാർ, ഡോ.എസ്.എസ്. ഉണ്ണി, സബീർ തിരുമല തു‍ങ്ങിയവർ സംബന്ധിക്കും. വേദിയിൽ തിരഞ്ഞെടുക്കപ്പെട്ട ആയിരം പേർക്ക് ഭക്ഷ്യധാന്യകിറ്റു കൾ നൽകും. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയാണ് വജ്രജൂബിലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ആദിവാസി കുടുംബങ്ങളെ സഹായിക്കുന്ന പദ്ധതികൾ, പാവപ്പെട്ടവർക്ക് കെ.ആർ.നാരായണൻ എൻഡോവ്മെന്റ് , പാവപ്പെട്ട പെൺകുട്ടികൾക്കുവേണ്ടി മംഗല്യശ്രീ, ആശ്രമത്തിൽ നിലവിലുള്ള അന്നദാന പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കൽ തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടക്കും. വജ്ര ജൂബിലിയോടനുബന്ധിച്ച് വിവിധ മേഖലയിൽ മികവ് തെളിയിച്ച വ്യക്തിക്ക് നൽകുന്ന 'പ്രണവപത്മം' പുരസ്കാരം മാർച്ച് 25ന് ആശ്രമത്തിൽ നടക്കുന്ന പ്രത്യക ചടങ്ങിൽ സമ്മാനിക്കുമെന്ന് ആശ്രമം ഭാരവാഹികൾ പറഞ്ഞു.