കല്ലമ്പലം : ബി.എം ആൻഡ് ബി.സി. നിലവാരത്തിൽ 32 കോടി ചെലവാക്കി നിർമ്മിക്കുന്ന റോഡിന്റെ നിർമ്മാണ പുരോഗതി ബി.സത്യൻ.എം.എൽ.എയെത്തി വിലയിരുത്തി. കിളിമാനൂർ പുതിയകാവ് മുതൽ .നഗരൂർ, ആലംകോട്, മണമ്പൂർ, തുടങ്ങി ചെറുന്നിയൂർ പഞ്ചായത്ത് പരിധിയിലൂടെ കടന്ന് പോകുന്ന റോഡിന്റെ ദൈർഘ്യം 36 കി.മീറ്ററാണ്. നഗരൂർ പഞ്ചായത്തിലെ .ചെമമരുത്ത് മുക്ക് മുതൽ വെള്ളം കൊള്ളി, കരവാരം പഞ്ചായത്തിലെ വഞ്ചിയൂർ - ആലംകോട് സ്ക്കൂൾ ജഗ്ഷൻ, മണമ്പൂർ പഞ്ചായത്തിലെ എം.എൽ.എ.പാലം - ചെന്നാംകോട്, ശ്രീ നാരായണപുരം , ചെറുന്നിയൂർ, പഞ്ചായത്തിലെ പണയിൽ കടവ്, വെണ്ണി കോട്, ശാസ്താംനട ഭാഗം , മണമ്പൂർ പഞ്ചായത്തിലെ കവലയൂർ, മാടൻനട, തുടങ്ങിയ ഭാഗങ്ങൾ വികസിപ്പിക്കും. മരാമത്ത് വകുപ്പ് ഇ.ഇ.ബിജു. എ.ഇ.അരവിന്ദ് കിളിമാനൂർ .ബ്ലോക്ക് വൈ. പ്രസി.സുഭാഷ് .തുടങ്ങിയവർ എം.എൽ.എയോടൊപ്പം ഉണ്ടായിരുന്നു .