നെടുമങ്ങാട്: വേണാട് ചരിത്രവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന നെടുമങ്ങാട് അമ്മൻകൊട-കുത്തിയോട്ട മഹോത്സവത്തിന് ഇന്ന് കൊടിയേറും. മൂന്ന് നൂറ്റാണ്ടിലേറെ പഴക്കമുള്ള മുത്താരമ്മൻ, മുത്തുമാരിയമ്മൻ, മേലാങ്കോട് ദേവി ക്ഷേത്രങ്ങളിലെ വാർഷിക ഉത്സവമാണ് പ്രസിദ്ധമായ നെടുമങ്ങാട് ''ഓട്ടം''. ആഘോഷത്തെ വരവേൽക്കാൻ നെടുമങ്ങാടിന്റെ ക്ഷേത്ര നഗരിയായ മേലാംകോടും സത്രംമുക്കും കോയിക്കലും പാളയവും ഒരുങ്ങി. മേലാംകോട് ക്ഷേത്രത്തിൽ ഇന്നു രാവിലെ 6.30 ന് കൊടിയേറ്റ്. മറ്റു രണ്ടിടത്തും 8 നാണ് കൊടിയേറ്റ്.
മുത്തുമാരിയമ്മൻ ദേവസ്ഥാനം
8 ന് രാവിലെ 9.15 ന് വ്രതാരംഭം, 9.30 ന് പൊങ്കാല, 9 ന് രാവിലെ കലശപൂജകൾ, 9.15 നും 9.50 നും മദ്ധ്യേ മഹാകുംഭാഭിഷേകം,10 ന് രാവിലെ 10 ന് ഇളനീർ ഘോഷയാത്ര,12 ന് രാവിലെ 8.30 ന് വിശേഷാൽ പൂജ,10 ന് വിൽപ്പാട്ട്, 2 ന് കരകം എഴുന്നള്ളത്ത്, വൈകിട്ട് 5 ന് ഉരുൾ, 8.30 ന് ഓട്ടം, പൂമാല, താലപ്പൊലി, 8.45 ന് പുറത്തെഴുന്നള്ളിപ്പ്, 13 ന് രാവിലെ 4.30 ന് മുത്തെടുപ്പ്, 8.30 ന് വിൽപ്പാട്ട്, 9.30 ന് നെയ്യാണ്ടിമേളം,കുംഭ ഡാൻസ്.
മുത്താരമ്മൻ ക്ഷേത്രം
8 ന് രാവിലെ 7 ന് മഹാഗണപതിക്ക് നാളികേര സമർപ്പണം,10 ന് പൊങ്കാല, തുടർന്ന് സമ്മേളനം സി. ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. 9 മുതൽ എല്ലാദിവസവും രാവിലെ 9.30 നും 11.30 നും ഗുരുപൂജ, 11 ന് രാവിലെ 9 ന് ആനപ്പുറത്തെഴുന്നള്ളത്ത്, 9.15 ന് കളമെഴുതി ആവാഹനം, 11 ന് നാഗപൂജ, 12 ന് രാവിലെ 7.45 ന് കരകാട്ടവും മേളവും, 5.30 ന് ഉരുൾ, രാത്രി 9.30 ന് ഓട്ടം, പൂമാല,10.30 ന് ഗാനമേള.
മേലാംകോട് ദേവി ക്ഷേത്രം
7 മുതൽ എല്ലാദിവസവും രാവിലെ 7 ന് ഭദ്രകാളിപ്പാട്ട്, 7 ന് രാവിലെ 9 ന് നാരായണീയ പാരായണം, 12.15 ന് അന്നദാനം, 8 ന് വൈകിട്ട് 5 ന് ഐശ്വര്യപൂജ, രാത്രി 8 ന് ചപ്രപുറത്തെഴുന്നള്ളത്ത്, 10 ന് രാവിലെ 9 ന് നവകലശപൂജ, 12 ന് രാവിലെ പഞ്ചഗവ്യ പൂജകളും അഭിഷേകവും 9.30 ന് പൊങ്കാല, വൈകിട്ട് 4.30 ന് ഉരുൾ, തുടർന്ന് പടുക്ക, പൂപ്പട, മഞ്ഞനീരാട്ട്, പൂത്തിരിമേളം.