photo

പാലോട്: നന്ദിയോട് പച്ച ഗവൺമെന്റ് എൽ.പി സ്‌കൂളിന് എസ്.എസ്.എ ഫണ്ടിൽ നിന്ന് അനുവദിച്ച 29 ലക്ഷം രൂപ വിനിയോഗിച്ചു നിർമ്മിച്ച ബഹുനില മന്ദിരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു ഉദ്‌ഘാടനം ചെയ്തു.നന്ദിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷിന്റെ അദ്ധ്യക്ഷതയിൽ ഹെഡ്‌മാസ്റ്റർ ബി. സുനിൽ സ്വാഗതം പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ,നന്ദിയോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാജയപ്രകാശ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. ഉദയകുമാർ, വാർഡ് മെമ്പർ പി. രാജീവൻ, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസർ ബി.ശ്രീകുമാർ, പാലോട് എ.ഇ.ഒ സി.കെ.ജയ,ബി.പി.ഒ.കെ. ബിച്ചു, സി.പി.എം ലോക്കൽ സെക്രട്ടറി ജി.എസ്.ഷാബി,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജ്‌കുമാർ,ബി.ജെ.പി മണ്ഡലം പ്രസിഡന്റ് വാഴപ്പാറ ചന്ദ്രദാസ്,സി.പി.ഐ ലോക്കൽ സെക്രട്ടറി മോഹനൻ നായർ,കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് പുലിയൂർ രാജൻ,പി.ടി.എ പ്രസിഡന്റ് എസ്.അശോക്‌കുമാർ,ബി.എസ്.ആത്മരാജ് തുടങ്ങിയവർ പ്രസംഗിച്ചു.