kerala-university
kerala university

ടൈംടേബിൾ

മൂന്ന്, അഞ്ച് സെമസ്റ്റർ ബി.ആർക് പരീക്ഷയുടെയും (2008 സ്‌കീം) അഞ്ചാം സെമസ്റ്റർ ബി.ആർക് (2013 സ്‌കീം) പരീക്ഷയുടെയും ടൈംടേബിൾ വെബ്‌സൈറ്റിൽ.

നാലാം സെമസ്റ്റർ എം.സി.എ (2011 (സ്‌കീം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

സൂക്ഷ്മ പരിശോധനയും പുനഃപരിശോധനയും

ബി.കോം ഡിഗ്രി (ആന്വൽ) ഒന്നാം വർഷ റഗുലർ & ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികളും രണ്ടാം വർഷ റഗുലർ പാർട്ട് ഒന്നും രണ്ടും എഴുതിയ ഓൺലൈൻ, സപ്ലിമെന്ററി വിദ്യാർത്ഥികളും ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കും സൂക്ഷമ പരിശോധനയ്ക്കും 25 നു മുൻപായി ഓൺലൈൻ വഴി അപേക്ഷിക്കണം. മറ്റുളളവർ അപേക്ഷാ ഫോം വഴി നേരിട്ട് അപേക്ഷിക്കണം.

പഠനവൈകല്യക്ലിനിക്ക്

മനഃശാസ്ത്ര വിഭാഗത്തിൽ പഠനവൈകല്യ ക്ലിനിക്ക് കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിച്ചു വരുന്നുണ്ട്. കുട്ടികളുടെ പഠന, വൈകാരിക, സ്വഭാവ പ്രശ്‌നങ്ങളെ കണ്ടെത്തുകയും പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുകയും ഫലപ്രദമായ ഇടപെടൽ നടത്തുകയുമാണ് ക്ലിനിക്കിന്റെ ലക്ഷ്യം. പഠനവൈകല്യങ്ങളെക്കുറിച്ചുളള എം.ഫിൽ കോഴ്‌സിന്റെ ഭാഗമായ ഈ സേവനം സൗജന്യമാണ്. ഈ വർഷത്തെ പഠനവൈകല്യ നിർണയ ക്യാമ്പിനായി 12-ന് മുൻപായി രജിസ്റ്റർ ചെയ്യണം. 9447769036, 8891859994, 8113059371. കൂടുതൽ വിവരങ്ങൾക്ക് ഡോ.ബിന്ദു. പി. കോ- ഓഡിനേറ്റർ ( പഠനവൈകല്യം) മനഃശാസ്ത്ര വിഭാഗം, കേരള സർവകലാശാല, കാര്യവട്ടം, എന്ന വിലാസത്തിൽ ബന്ധപ്പെടുക.

പ്രഭാഷണക്ലാസ്

വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'യോഗശാസ്ത്രം സമ്പൂർണ ആരോഗ്യത്തിന്' എന്ന വിഷയത്തിൽ പ്രഭാഷണക്ലാസുകൾ 9, 10 തീയതികളിൽ പാളയത്തു വച്ചു നടത്തപ്പെടും. പങ്കെടുക്കാൻ ബന്ധപ്പെടേണ്ട ഫോൺ: 8547201074



സംസ്‌കൃത കോളജിൽ അന്തർദേശീയ സമ്മേളനം

വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു അന്തർദേശീയ സമ്മേളനം മാർച്ച് 11​​ - ​​​​​​​​13 തീയതികളിൽ പാളയം സംസ്‌കൃത കോളജിൽ വച്ചു നടത്തപ്പെടുന്നു. പ്രസിദ്ധ ആകാശവാണി / ദൂരദർശൻ വാർത്താ സംപ്രേഷകൻ ഡോ: ബലദേവാനന്ദസാഗർ മുഖ്യ അതിഥിയായി പങ്കെടുക്കുന്നു. ഇതിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും താൽപര്യമുളളവർ ബന്ധപ്പെടുക. 8547201074, 9446409948.

പൂർവ വിദ്യാർത്ഥി സംഗമം


സോഷ്യോളജി വകുപ്പിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് 9 ന് പൂർവ വിദ്യാർത്ഥി സംഗമം നടത്തുന്നു. 1969 മുതലുള്ള വിദ്യാർത്ഥികളെ സ്വാഗതം ചെയ്യുന്നു. ഫോൺ. 9847524317, 8075498636.