തിരുവനന്തപുരം: ഹയർ സെക്കൻഡറി എഡ്യുക്കേഷൻ ഡയറക്ടർ വി.ആർ. പ്രേംകുമാറിനെ അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം സി.ഇ.ഒ ആയി മാറ്റിനിയമിക്കാൻ തീരുമാനിച്ചു. ഹയർ സെക്കൻഡറി എഡ്യുക്കേഷൻ ഡയറക്ടറുടെ ചുമതല വകുപ്പിലെ സീനിയർ ജോയിന്റ് ഡയറക്ടർക്ക് നൽകാനും നിശ്ചയിച്ചു.
പ്രളയം മൂലം നാശനഷ്ടം സംഭവിച്ച രജിസ്‌ട്രേഡ് അലങ്കാര മത്സ്യകൃഷിക്കാർക്ക് (ഉടമസ്ഥ / വിതരണക്കാർ) ആനുകൂല്യങ്ങൾ നൽകുന്നതിന് ഇതിന്റെ വിശദാംശം തയ്യാറാക്കാൻ മത്സ്യബന്ധന വകുപ്പിനെ ചുമതലപ്പെടുത്തി.
ഇന്ത്യൻ ആർമിയിൽ നായിക് ആയി സേവനമനുഷ്ഠിക്കവേ ജമ്മു കാശ്മീരിൽ ഭീകരരുടെ വെടിയേറ്റ് മരിച്ച മട്ടന്നൂർ കൊടോളിപ്രം സ്വദേശി
സി. രതീഷിന്റെ ഭാര്യ എ. ജ്യോതി കൃഷ്ണകുമാറിന് പ്രത്യേക കേസായി പരിഗണിച്ച് പൊതുഭരണ വകുപ്പിൽ അസിസ്റ്റന്റായി നിയമനം
നൽകും. നിലവിൽ ഒഴിവില്ലെങ്കിൽ സൂപ്പർന്യൂമററി തസ്തിക സൃഷ്ടിച്ച് നിയമനം നൽകും.
സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജിന്റെ ഭരണ നിർവഹണത്തിന് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ - 1, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് - 2, അക്കൗണ്ട്‌സ് ഓഫീസർ - 1, സീനിയർ സൂപ്രണ്ട് - 3, ജൂനിയർ
സൂപ്രണ്ട് - 4 തസ്തികകൾ സൃഷ്ടിക്കും.
തദ്ദേശസ്വയംഭരണ വകുപ്പിനു കീഴിലുള്ള പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, നഗര-ഗ്രാമാസൂത്രണം, തദ്ദേശസ്വയംഭരണ
എൻജിനിയറിംഗ് സർവീസ്, മുനിസിപ്പൽ കോമൺ സർവീസ് എന്നിവ ഏകോപിപ്പിച്ച് പൊതുസർവീസ് രൂപീകരിക്കുന്നതിന് 1994-ലെ
കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണറോട് ശുപാർശ ചെയ്യാനും തീരുമാനിച്ചു.