പാലോട്: ഹൈഡൽ ടൂറിസത്തിലൂടെ ജല വൈദ്യുത പദ്ധതി പ്രദേശങ്ങളിലെ അണക്കെട്ടുകളും ജലാശയങ്ങളും സംരക്ഷിക്കുകയും സഞ്ചാരികൾക്ക് സന്ദർശന സൗകര്യം ഒരുക്കുകയും ചെയ്യുമെന്ന് മന്ത്രി എം.എം മണി പറഞ്ഞു. വാമനപുരം നദിയിലെ നന്ദിയോട് ലോവർ മീൻമുട്ടി ഹൈഡൽ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ്, വൈസ് പ്രസിഡന്റ് രാധ ജയപ്രകാശ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ചെല്ലഞ്ചി ജി.ആർ. പ്രസാദ്, ബിന്ദു, വാർഡ് മെമ്പർമാരായ ഷീജപ്രസാദ്, ആർ. പുഷ്‌പൻ, ഗിരിജകുമാരി, സ്വാഗതസംഘം കൺവീനർ ജി.എസ്. ഷാബി, മോഹനൻ നായർ തുടങ്ങിയവർ സംസാരിച്ചു.
ബോട്ടിംഗ്, കുട്ടികൾക്കുള്ള പാർക്ക്, പൂന്തോട്ടം, വെള്ളച്ചാട്ടം തുടങ്ങിയ സൗകര്യങ്ങൾ മീന്മുട്ടിയിൽ ഒരുക്കിയിട്ടുണ്ട്.