vld-1-

വെള്ളറട: സ്ത്രീകൾ പൂർണമായും നിർമ്മാണവും നിർമ്മാണച്ചെവും വഹിച്ച ജില്ലയിലെ ആദ്യത്തെ സ്നേഹ വീടിന്റെ താക്കോൽ ദാനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ആര്യങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. പെരിങ്കടവിള ബ്ലോക്കു പഞ്ചായത്തു പ്രസിഡന്റ് പി. സുജാതകുമാരി, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ അദ്ധ്യക്ഷ ഡോ. സി.എസ്. ഗിതാരാജശേഖരൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. ലീല, ബ്ലോക്ക് പഞ്ചായത്തുഅംഗം സി.പി. അരുൺ, വാർഡ് മെമ്പർ സിമി, വിരേന്ദ്രകുമാർ, കുടുംബശ്രീ ജില്ലാ ചെയർപേഴ്സൺ ഡോ. അജ്ഞന, ഗ്രാമപഞ്ചായത്ത് ചെയർപേഴ്സൺ ഉഷ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഒ. ഷാജികുമാർ, ആര്യൻകോട് പൊലീസ് സബ് ഇൻസ്‌പെക്ടർ സൈജു തുടങ്ങിയവർ പങ്കെടുത്തു. ആര്യൻകോട് പഞ്ചായത്തിലെ മൈലച്ചൽ സരളാദേവി എന്ന നിർദ്ധനയായ വീട്ടമ്മക്കാണ് കുടുംബ ശ്രീ പ്രവർത്തകർ വീടു നിർമ്മിച്ചു നൽകിയത്. അടിസ്ഥാനം മുതൽ കോൺക്രീറ്റും ഫ്ളോറിംഗ് പെയിന്റിംഗ് ഉൾപ്പടെ മുഴുവൻ നിർമ്മാണ പ്രവർത്തനങ്ങളും നിർവഹിച്ചത് സ്ത്രീകളാണ്. 30 വനിതാ തൊഴിലാളികള്‍ 52 ദിവസങ്ങൾകൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്. ആവശ്യമായ ഉപകരണങ്ങളും തൊഴിലാളികൾക്ക് പരിശിലനവും സാങ്കേതിക സഹായവും നൽകിയത് നിർമ്മിതി യാണ്. ആര്യകോട് ഗ്രാമപഞ്ചായത്തിലെ 30 കുടംബശ്രീ പ്രവർത്തകരാണ് നിർമ്മാണ യൂണിറ്റിലുള്ളത്.