പാറശാല : ലഹരി വിരുദ്ധ ബോധവത്ക്കരണത്തിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പാറശാല സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസിൽ സംഘടിപ്പിച്ച 'വിമുക്തി ' എന്ന ബോധവത്ക്കരണ സെമിനാർ എക്സൈസ് കമ്മീഷണർ ഋഷിരാജ്‌സിംഗ് ഉദ്ഘാടനം ചെയ്തു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആർ. സലൂജ അദ്ധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വൈ. ഷിബു, സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലീഗൽ സ്റ്റഡീസ് മാനേജർ സുനിൽരാജ്, പ്രിൻസിപ്പൽ ഡോ.എ. പ്രസന്ന, ബെർസാർ ഫാ.പി. രാജൻ, അമരവിള റെയ്ഞ്ച് അസി. എക്സൈസ് ഇൻസ്‌പെക്ടർ ജി. രാജൻ തുടങ്ങിയവർ പങ്കെടുത്തു.