തിരുവനന്തപുരം : ഒന്നും രണ്ടും വർഷ ഹയർ സെക്കഡറി പരീക്ഷ ഇന്ന് ആരംഭിക്കും. 4,​59,​617 പേർ പരീക്ഷയെഴുതുന്നു. മാഹി, ലക്ഷദ്വീപ്, ഗൾഫ് ഉൾപ്പടെ 2,​033 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്. എൻ.ഐ.സി രൂപകല്പന ചെയ്തിട്ടുള്ള ഐ എക്സാം എന്ന ഓൺലൈൻ സോഫ്റ്റ് വെയറാണ് പരീക്ഷയ്ക്ക് ഉപയോഗിച്ചിട്ടുള്ളത്. ഉത്തരക്കടലാസുകൾ പുസ്തക രൂപത്തിലേക്ക് മാറുന്നു എന്ന പ്രത്യേകതയും ഈ വർഷമുണ്ട്. വി.എച്ച്.എസ്.ഇ പരീക്ഷകളും ഇന്ന് തുടങ്ങും. നാൽപതിനായിരത്തോളം വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നുണ്ട്.