mohanakumar

തിരുവനന്തപുരം : ഡോ. കെ.മോഹനകുമാറിനെ സ്കോൾ കേരള (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോംഗ് എഡ്യൂക്കേഷൻ) വൈസ് ചെയർമാനായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2016 മുതൽ സ്ഥാപനത്തിന്റെ വൈസ് ചെയർമാനായി അധികചുമതല വ്യവസ്ഥയിൽ പ്രവർത്തിച്ചുവരികയായിരുന്നു. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ പ്രിൻസിപ്പൽ തസ്തികയിൽ നിന്നു വിരമിച്ച സാഹചര്യത്തിൽ പുനർ നിയമനവ്യവസ്ഥയിലാണ് നിയമനം. മോഹനകുമാറിനെ വൈസ് ചെയർമാനായി നിയമിക്കാനുള്ള ജനറൽകൗൺസിൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ,ധന വകുപ്പുകൾ നൽകിയ നിർദ്ദേശം മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. ഹയർ സെക്കൻഡറി വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർ, പരീക്ഷ സെക്രട്ടറി, കേരള യൂണിവേഴ്സിറ്റി ബോർഡ് ഒഫ് സ്റ്റഡീസ് ചെയർമാൻ, പ്ലാനിംഗ് സത് ഭരണ ജില്ലാ വിദഗ്ധ സമിതി ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.