നെയ്യാറ്റിൻകര: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനതാവളം സ്വകാര്യ മേഖലയ്ക്ക് തീറെഴുതെരുതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ: ജി.ആർ അനിൽ ആവശ്യപ്പെട്ടു. എ.ഐ.വൈ.എഫ് നെയ്യാറ്റിൻകര ബസ് സ്റ്റാൻന്റിനു സമീപം സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഐ.വൈ.എഫ് നെയ്യാറ്റിൻകര മണ്ഡലം സെക്രട്ടറി എസ്.എസ് ഷെറിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.എസ് ആനന്ദ് കുമാർ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ജില്ല സെക്രട്ടറി അരുൺ കെ.എസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.അയ്യപ്പൻ നായർ, ജില്ലാ കൗൺസിൽ അംഗം ജി.എൻ ശ്രീകുമാരൻ, ജില്ലാ വൈസ് പ്രസിഡന്റുമാരായ അഭിലാഷ് ആൽബർട്ട്, ആദർശ് ക്യഷ്ണ തുടങ്ങിയവർ പ്രസംഗിച്ചു.