vld-1-

വെള്ളറട: ജനകീയാസൂത്രണ പദ്ധതിപ്രകാരം പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്ത് പൂഴനാട് ആരോഗ്യകേന്ദ്രത്തിൽ പണിത വയോജന മാനസിക ഉല്ലാസകേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ. ഹരീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ളോക്ക് സെക്രട്ടറി കെ.സുരേഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ബ്ളോക്ക് വൈസ് പ്രസിഡന്റ് കെ.കെ. സജയകുമാർ , ജില്ലാപഞ്ചായത്ത് അംഗം കെ.വി. വിചിത്ര, ബ്ളോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഷീബാറാണി, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ഷിജു, സി. ബേബി, എസ്.പി സുധ, എൽ.കെ. കുമാരി, വാർഡ് മെമ്പർ ജയചന്ദ്രൻ, ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു. ബ്ളോക്ക് മെമ്പർ ജോയിസ് സ്വാഗതവും മെഡിക്കൽ ഓഫീസർ വിനോദ് നന്ദിയും പറഞ്ഞു.