ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയുടെ വികസന പദ്ധതികളുടെ ഭാഗമായി അവനവഞ്ചേരി ഗ്രാമത്തിൻമുക്കിൽ പുതിയതായി പണിത മിനി കമ്മ്യൂണിറ്റി ഹാളിന്റെയും,നവീകരിച്ച ലൈബ്രറിയുടെയും,സാക്ഷരതാകേന്ദ്രത്തിന്റെയും,ഗവ.സിദ്ധ ആശുപത്രിയിലെ ഫിസിയോ തെറാപ്പി സംവിധാനത്തിന്റെയും ഉദ്ഘാടനം അഡ്വ.ബി.സത്യൻ എം.എൽ.എ നിർവഹിച്ചു. അവനവഞ്ചേരിയിൽ അനുവദിച്ച മാവേലിസ്റ്റോറിന്റെ തുടർപ്രവർത്തന ആലോചനായോഗവും നടന്നു.നഗരസഭാ ചെയർമാൻ എം.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്സൺ ആർ.എസ്.രേഖ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ. രാജു, അവനവഞ്ചേരി രാജു, സി. പ്രദീപ്, എം.മുരളി, ഗീതാകുമാരി എന്നിവർ സംസാരിച്ചു.