ആറ്റിങ്ങൽ: ജനകീയാസൂത്രണ പദ്ധതിപ്രകാരം അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ ആറ്റിങ്ങൽ നഗരസഭ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും നഗരസഭയുടെ വിവിധ വികസന പദ്ധതികളുടെ സമർപ്പണവും സ്കൂൾ ആഡിറ്റോറിയത്തിൽ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധിയായി കാൽ നൂറ്റാണ്ട് പിന്നിട്ട എം.പ്രദീപിനെ സ്കൂളിനു വേണ്ടി ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ. മായ, നഗരസഭ കൗൺസിലർമാരായ ഗീതാകുമാരി, എസ് ശോഭനകുമാരി, പി.ടി.എ. പ്രസിഡന്റ് അഡ്വ. എൽ.ആർ. മധുസൂദനൻ നായർ, വൈസ് പ്രസിഡന്റ് കെ.ശ്രീകുമാർ, എസ്.എം.സി ചെയർമാൻ കെ.ജെ. രവികുമാർ, വികസന സമിതി ചെയർമാൻ കെ.പി.രാജഗോപാലൻ പോറ്റി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംസാരിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയിലെ മികച്ച ഔട്ട് ഗോയിംഗ് കേഡറ്റുകളായി തിരഞ്ഞെടുക്കപ്പെട്ട അബർണ ബാബു, എസ്.ജയസൂര്യ, എ.ആർ.അമ്പാടി എന്നിവരെ ആദരിച്ചു.