kerala-state-sports-counc
kerala state sports council

തിരുവനന്തപുരം:കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗങ്ങളായി പ്രമുഖകായിക താരങ്ങളും പരിശീലകരുമുൾപ്പെടെ 12 പേരെ സംസ്ഥാന സർക്കാർ നാമനിർദ്ദേശം ചെയ്തു.ഫുട്ബോൾതാരം ഐ.എം.വിജയൻ, ഒളിമ്പ്യൻ കെ.എം.ബീനമോൾ, വോളീബോൾ താരം കപിൽദേവ്, ബോക്സിംഗ് താരം കെ.സി.ലേഖ എന്നിവരാണ് കായികമേഖലയിൽ നിന്നുള്ളത്.

പ്രമുഖ ഫുട്ബോൾ പരിശീലകൻ വിക്ടർമഞ്ഞില, അത് ലറ്റിക്സ് പരിശീലകൻ പി.പി.തോമസ് എന്നിവരാണ് പരിശീലന രംഗത്തുനിന്ന് നിർദ്ദേശിക്കപ്പെട്ടത്.

സംസ്ഥാനത്തെ വിവിധ സർവകലാശാലകളിൽ നിന്നുള്ള നാല് കായികവിഭാഗം ഡയറക്ടർമാരും സ്പോർട്സ് ജേർണലിസ്റ്റുകളായ രണ്ട്പേരുമുണ്ട്. കേരള കാർഷിക സർവകലാശാലയിലെ ഡോ.ടി.ഐ.മനോജ്, കൊച്ചിൻ സർവകലാശാലയിലെ ഡോ.അജിത് മോഹൻ കെ.ആർ, കേരള സർവകലാശാലയിലെ ജയരാജൻ ഡേവിഡ്.ഡി, കേരള വെറ്ററിനറി സർവകലാശാലയിലെ ഡോ.ജോസഫ് എന്നിവരാണ് കായികാദ്ധ്യാപകർ.മാദ്ധ്യമ രംഗത്തുനിന്ന് എ.എൻ.രവീന്ദ്രദാസ്, പി.കെ.അജേഷ് എന്നിവരും നിർദ്ദേശിക്കപ്പെട്ടു.