sslc

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിച്ചു. 2033 കേന്ദ്രങ്ങളിലായി 4,59,617 വിദ്യാർത്ഥികളാണ് പരീക്ഷയെഴുത്തിയത്. സംസ്ഥാനത്തിന് പുറത്ത് ഗൾഫ്(8), ലക്ഷദ്വീപ്(9), മാഹി(6) എന്നിങ്ങനെ 23 കേന്ദ്രങ്ങളും ഒരുക്കിയിരുന്നു. പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർത്ഥികൾക്ക് ബിസിനസ് സ്റ്റഡീസിന് സ്ഥിരമായി കാണാറുള്ള ഉപന്യാസ ചോദ്യങ്ങൾക്ക് പകരം പ്രായോഗിക അഭിരുചി അളക്കുന്ന ചോദ്യങ്ങൾക്കായിരുന്നു ആഭിമുഖ്യം നൽകിയിരുന്നത്. ചോദ്യങ്ങൾ മികച്ച നിലവാരമുള്ളവയായിരുന്നു എന്നതാണ് പൊതു വിലയിരുത്തൽ. സയൻസ് വിദ്യാർത്ഥികളുടെ കെമിസ്ട്രി പരീക്ഷ ചെറിയ രീതിയിൽ ബുദ്ധിമുട്ടായിരുന്നു. സ്ഥിരമായി ആവർത്തിക്കുന്ന ചോദ്യങ്ങൾ ഇത്തവണയുണ്ടായില്ല. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നടന്ന ജേണലിസം പരീക്ഷ വലച്ചില്ലെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം. ഇന്ന് ചരിത്രം, ഇസ്ലാമിക് ചരിത്രം എന്നീ പരീക്ഷകൾ നടക്കും. രാവിലെ 10 മുതൽ 12.45വരെയാണ് പരീക്ഷ.