തിരുവനന്തപുരം : എൽ എൽ എം. കോഴ്സിലേക്ക് 10 ന് നടക്കുന്ന
പ്രവേശന പരീക്ഷ കമ്പ്യൂട്ടർ അടിസ്ഥാനമാക്കിയുള്ള പരീക്ഷ (സി.ബി.ടി ) രീതിയിലായിരിക്കും നടത്തുന്നതെന്ന് പ്രവേശന പരീക്ഷാ കൺട്രോളർ അറിയിച്ചു. തിരുവനന്തപുരം നഗരൂർ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്
എൻജിനിയറിംഗ് ആൻഡ് ടെക്നോളജി ആയിരിക്കും പ്രവേശന പരീക്ഷാ
കേന്ദ്രം. 3 മണിക്കൂർ ദൈർഘ്യമുളള പരീക്ഷയുടെ സമയം
ഉച്ചയ്ക്ക് 2 മണി മുതൽ വൈകിട്ട് 5 വരെ ആയിരിക്കും. പരീക്ഷയ്ക്കെത്തുന്ന വിദ്യാർത്ഥികൾ
www.cee.kerala.gov.in ൽ നിന്ന്
ഡൗൺലോഡ് ചെയ്തെടുക്കുന്ന അഡ്മിറ്റ് കാർഡുമായി ഉച്ചയ്ക്ക് 12.30 മണിക്ക് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം . റിപ്പോർട്ടിംഗ് പോയിന്റിൽ നിന്നും ലഭിക്കുന്ന 'ആക്സസ് കാർഡിൽ ' രേഖപ്പെടുത്തിയിട്ടുളള നിർദ്ദേശങ്ങൾ അനുസരിച്ചാണ് പരീക്ഷാഹാളിൽ പ്രവേശിക്കേണ്ടത്. പരീക്ഷ
തുടങ്ങുന്നതിന് 15 മിനിറ്റ് മുൻപായി വിദ്യാർത്ഥികൾക്ക് 'മോക്ക് ടെസ്റ്റ് നടത്തുന്നതിനുള്ള അവസരം
ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 1.15 -നുശേഷം റിപ്പോർട്ട് ചെയ്യുന്ന വിദ്യാർത്ഥികളെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ല .
കാൽക്കുലേറ്റർ, മൊബൈൽ ഫോൺ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം
വയ്ക്കാൻ പാടില്ലെന്നും പരീക്ഷ കമ്മിഷണറുടെ അറിയിപ്പിൽ പറയുന്നു. . ഒാൺലൈൻ പരീക്ഷ സംബന്ധിച്ച വിശദാംശങ്ങൾ www.cee.kerala.gov.in ൽ.