പെരുമ്പഴുതൂർ : വടകോട് ശാസ്താവിലാസത്തിൽ പ്രമുഖ സഹകാരിയും തിരുവനന്തപുരം ജില്ലാകോൺഗ്രസ് കമ്മിറ്റി അംഗവും പെരുമ്പഴുതൂർ പഞ്ചായത്ത് മുൻ പ്രതിപക്ഷ നേതാവും പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന എസ്.കെ. മുരളീധരൻ (82) നിര്യാതനായി
. ഭാര്യ: ഗിരിജാദേവി. സഹോദരങ്ങൾ: എസ്.കെ. വേണുധരപണിക്കർ (റിട്ട. ഹെഡ്മാസ്റ്റർ), എസ്.ബി. വസന്തകുമാരി, എസ്.ബി. സരളാദേവി, എസ്.ബി. മീനാംബിക, എസ്.കെ. മധുസൂദനൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, എസ്.സി, എസ്.ടി), എസ്.കെ. ജയചന്ദ്രൻ (പ്രസിഡന്റ് പെരുമ്പഴുതൂർ സർവീസ് സഹകരണ ബാങ്ക്), അഡ്വ. എസ്.കെ. അശോക് കുമാർ (യു.ഡി.എഫ്. കൺവീനർ നെയ്യാറ്റിൻകര നിയോജക മണ്ഡലം), എസ്.ബി. ഷീല (റിട്ട. അദ്ധ്യാപിക). സംസ്കാരം ഇന്ന് രാവിലെ 9ന് സ്വവസതിയിൽ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.