ബർമിംഗ്ഹാം : ആൾ ഇംഗ്ളണ്ട് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽത്തന്നെ ഇന്ത്യൻ താരം പി.വി. സിന്ധുവിന് തിരിച്ചടി. സ്വർണ സ്വപ്നവുമായി ഇറങ്ങിയ സിന്ധുവിനെ ഇന്നലെ ആദ്യ മത്സരത്തിൽ കൊറിയൻ താരം സുംഗ്ജി ഹ്യൂനാണ് പുറത്താക്കിയത്. സ്കോർ 16-21, 22-20, 18-21. കഴിഞ്ഞ മൂന്ന് ഏറ്റുമുട്ടലുകളിലും കൊറിയൻ താരത്തെ കീഴടക്കിയിരുന്ന സിന്ധുവിന് ഇക്കുറി അടി തെറ്റുകയായിരുന്നു.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ സായ് പ്രണീത് രണ്ടാം റൗണ്ടിലെത്തിയെങ്കിലും അത് മറ്റൊരു സങ്കടത്തിന് വഴിയൊരുക്കി. മലയാളി താരം എച്ച്.എസ്. പ്രണോയ്‌യെയാണ് സായ് ആദ്യ റൗണ്ടിൽ തോൽപ്പിച്ചത്. സ്കോർ 21-19, 21-19