ശ്രികാര്യം: റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ആട്ടോയിടിച്ച് വഴിയാത്രക്കാരൻ മരിച്ചു. വെഞ്ഞാറമൂട് വലിയകട്ടക്കൽ പുതുവൽപുത്തൻ വീട്ടിൽ ഷാജികുമാർ (44) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ശ്രീകാര്യം ചാവടിമുക്ക് ജംഗ്‌ഷനിലായിരുന്നു അപകടം. ചാവടിമുക്ക് ജംഗ്‌ഷനിലെ കടയിൽ നിന്ന് നിന്ന് സാധനങ്ങൾ വാങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിരെ അമിതവേഗതയിലെത്തിയ ആട്ടോറിക്ഷ ഷാജികുമാറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റ ഷാജികുമാറിനെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.