തൃപ്പൂണിത്തുറ: ചിത്രപ്പുഴയിൽ പാലത്തിൽ നിന്നും കായലിലേക്ക് ചാടിയ യുവതിയെ ഫയർ ഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം. യുവതി പുഴയിലേക്ക് ചാടിയത് കണ്ട ബൈക്ക് യാത്രികൻ വിവരം ഫയർഫോഴ്‌സിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് മിന്നൽ വേഗത്തിലെത്തിയ തൃപ്പൂണിത്തുറ ഫയർഫോഴ്‌സ് സംഘം പുഴയിൽ തെരച്ചിൽ നടത്തുകയും യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
ഇവരെ കാക്കനാട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവർ അബോധാവസ്ഥയിലാണ്. ഏകദേശം 35വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. ഹിൽപാലസ് പൊലീസ് അന്വേഷണം ആരംഭിച്ചു.