atl07mc

ആറ്റിങ്ങൽ: എല്ലാ പട്ടികജാതി കുടുംബത്തിനും സ്വന്തമായി ഭൂമിയുള്ള രാജ്യത്തെ ആദ്യ നഗരസഭയായി ആറ്റിങ്ങലിനെ ഡെപ്യൂട്ടി സ്പീക്കർ വി. ശശി പ്രഖ്യാപിച്ചു. ഇതോടനുബന്ധിച്ചു നടന്ന യോഗം ഡെപ്യൂട്ടി സ്പീക്കർ വി. ശശി ഉദ്ഘാടനം ചെയ്തു. പട്ടികജാതി കുടുംബങ്ങൾക്കുള്ള വസ്തുവിന്റെ രേഖാവിതരണവും നടന്നു.അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം. പ്രദീപ്,​ വൈസ് ചെയർപേഴ്‌സൺ ആർ.എസ്. രേഖ, സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ആർ. രാജു, അവനവഞ്ചേരി രാജു, സി. പ്രദീപ്, മുൻ ചെയർമാൻ അഡ്വ. സി.ജെ. രാജേഷ്‌കുമാർ, ബി.ജെ.പി. ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ തോട്ടക്കാട് ശശി, നഗരസഭാ പട്ടികജാതി വികസന ഓഫീസർ പി.ആർ. ശ്രീജ എന്നിവർ സംസാരിച്ചു