01

പോത്തൻകോട്: പൂലന്തറയിൽ കഴിഞ്ഞദിവസം രാത്രിയിൽ മോട്ടോർ ബൈക്ക് മതിലിൽ ഇടിച്ച് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. ശാന്തിഗിരി ആശ്രമം ജീവനക്കാരനായ ചേർത്തല തുറവൂർ സൗത്ത് വടക്കേചൊഴിക്കപ്പള്ളി വീട്ടിൽ വി.ആർ.കലാധരൻ (25 ) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്രചെയ്തിരുന്ന കോലിയക്കോട് സ്വദേശികളായ അനന്തു (24 ), നന്ദു (25 ) എന്നിവർക്കാണ് പരിക്ക് . ഇവരെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്ച രാത്രി 11 .30 നായിരുന്നു സംഭവം. മൂന്നുപേർ കയറിയ ബൈക്ക് പൂലന്തറയിൽ നിന്ന് പോത്തൻകോട്ടേക്ക് വരുമ്പോൾ വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു . കലാധരൻ അപ്പോഴേ മരിച്ചു . വെഞ്ഞാറമൂട് ബൈപാസ് റോഡിൽ പൂലന്തറ ജംഗ്‌ഷനിലെ എസ് വളവിൽ അപകടങ്ങൾ പതിവാണിപ്പോൾ. .

( ക്യാപ്‌ഷൻ: അപകടത്തിൽ മരിച്ച വി.ആർ.കലാധരൻ (25 )