rajamani

തിരുവനന്തപുരം: പ്രേംനസീർ സുഹൃത് സമിതിയുടെ പ്രഥമ പ്രേംനസീർ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. ശെന്തിൽ രാജാമണിയാണ് മികച്ച നടൻ. ചാലക്കുടിക്കാരൻ ചങ്ങാതിയിലെ അഭിനയമാണ് പുരസ്കാര നേട്ടത്തിലെത്തിച്ചത്. പരോളിലെ അഭിനയത്തിലൂടെ ഇനിയ മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് മികച്ച സിനിമ. മധുപാലാണ് മികച്ച സംവിധായകൻ. ഗോകുലം ഗോപാലൻ നിർമ്മിച്ച കായംകുളം കൊച്ചുണ്ണി ജനപ്രിയ ചിത്രമായും തിരഞ്ഞെടുത്തു. മികച്ച പാരിസ്ഥിതിക ചിത്രം: നല്ല വിശേഷം, നവാഗത സംവിധായകൻ: സക്കറിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ), സഹനടൻ: ബാലാജി ശർമ്മ (ടെലിക്കാപ്പ്), സഹനടി; സോണിയ മൽഹാർ (നീരവം), പുതുമുഖ നായിക: ഒാഡ്രിമിറിയം (ഓർമ്മ), ഗാനരചയിതാവ്: പ്രഭാവർമ്മ (ഒടിയൻ), സംഗീത സംവിധായകൻ: എം.ജയചന്ദ്രൻ (ഒടിയൻ), ഗായകൻ: സുദീപ്കുമാർ (ഒടിയൻ), ഗായിക: സൂര്യഗായത്രി (ഓർമ്മ),

ഛായാഗ്രാഹകൻ: സുജിത് വാസുദേവ് (ആട്ടോർഷ), മികച്ച കഥാകൃത്ത്: സുരേഷ് തിരുവല്ല (ഓർമ്മ), തിരക്കഥാകൃത്ത്: അജിത് പൂജപ്പുര (പരോൾ)

ഏപ്രിൽ അവസാന വാരം തിരുവനന്തപുരത്ത് നടക്കുന്ന താരശോഭയിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഡോ. എം.ആർ.തമ്പാൻ ചെയർമാനായ ജൂറിയാണ് പുരസ്കാരജേതാക്കളെ പ്രഖ്യാപിച്ചത്.

ഫോട്ടോ: ശെന്തിൽ രാജാമണി (മികച്ച നടൻ) ഇനിയ (മികച്ച നടി) മധുപാൽ (സംവിധായകൻ) സക്കറിയ മുഹമ്മദ് (നവാഗത സംവിധായകൻ) എം.ജയചന്ദ്രൻ (സംഗീത സംവിധായകൻ) പ്രഭാവർമ്മ (മികച്ച ഗാന രചയിതാവ്)