pre-school

കിളിമാനൂർ: പാഠ്യ പദ്ധതി ഏകോപിപ്പിച്ച് ഗുണമേന്മയുള്ള ശാസ്ത്രീയ പ്രീസ്‌കൂൾ വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ക്ളസ്റ്റർ അധിഷ്‌ഠിത പ്രീസ്‌കൂൾ - ലീഡ്സ്‌കൂൾ നവീകരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മടവൂർ തുമ്പോട് സി.എൻ.പി.എസ്.എൽ.പി.എസിൽ കിളിമാനൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ് നിർവഹിച്ചു.

സമഗ്രശിക്ഷ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിൽ 30 പ്രീ - സ്‌കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജാ ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ എൻ.കെ. രാധാകൃഷ്‌ണൻ, സമഗ്ര ശിക്ഷ തിരുവനന്തപുരം പ്രോജക്‌ട് ഓഫീസർ ശ്രീകുമാരൻ, ഹെഡ്മിസ്ട്രസ് ഉഷാകുമാരി, കിളിമാനൂർ സി.പി.ഒ എം.എസ്. സുരേഷ്ബാബു എന്നിവർ സംസാരിച്ചു.