ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാതയുടെ രണ്ടാംഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പൊളിച്ചുമാറ്റുന്ന മുടവൂർപ്പാറ ഗുരുമന്ദിരത്തിന് സർക്കാർ സ്ഥലം അനുവദിക്കാത്തതിനെതിരെ ശാഖാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കുന്നു. ശ്രീനാരായണഗുരു മന്ദിരത്തിന് സ്ഥലവും നിർമ്മാണച്ചെലവും സർക്കാർ നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, റവന്യൂ മന്ത്രി, മരാമത്ത് വകുപ്പ് മന്ത്രി, സ്ഥലം എം.എൽ.എ, ജില്ലാ കളക്ടർ, ദേശീയപാത എൻ.എച്ച് ഡിവിഷൻ എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവർക്ക് നിവേദനം നൽകിയിട്ട് ഒരു വർഷം കഴിഞ്ഞിട്ടും നടപടി സ്വീകരിച്ചില്ലെന്നാണ് ആരോപണം. 10ന് ശാഖാ അങ്കണത്തിൽ ശാഖാകമ്മിറ്റി പ്രതിഷേധയോഗം സംഘടിപ്പിക്കും. വൈകിട്ട് 4ന് മുടവൂർപ്പാറ ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ നടക്കുന്ന പ്രതിഷേധയോഗം എസ്.എൻ.ഡി.പി യോഗം നേമം യൂണിയൻ സെക്രട്ടറി മേലാംകോട് സുധാകരൻ ഉദ്ഘാടനം ചെയ്യും. നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ ഐ.ബി. സതീഷ്, അഡ്വ.എം. വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ്, കേരള കോൺഗ്രസ് (എം) യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സി.ആർ. സുനു, ആർ.എസ്.പി ജില്ലാകമ്മിറ്റിയംഗം എ. സുധാകരൻ, ജില്ലാ പഞ്ചായത്തംഗം ലതകുമാരി, നേമം ബ്ലോക്ക് മെമ്പർ എസ്. വീരേന്ദ്രകുമാർ, മെമ്പർമാരായ ശശിധരൻ, വിശ്വമിത്ര വിജയൻ, അംബികാദേവി, സുധീർ, ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ, ക്ഷേത്ര സേവകശക്തി പ്രസിഡന്റ് സുരേഷ് കിഴക്കേവീട്, യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതിയംഗം മേലാംകോട് ശ്രീജിത്ത്, നേമം യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കോളാച്ചിറ, സെക്രട്ടറി റസൽപ്പുരം സുമേഷ് എന്നിവർ സംസാരിക്കും. ശാഖാ രക്ഷാധികാരി അരുവിപ്പുറം സുരേന്ദ്രൻ സ്വാഗതവും ശാഖാ പ്രസിഡന്റ് സതീഷ് കുമാർ നന്ദിയും പറയും.