വെള്ളറട: ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടവരുടെ തുക അടിയന്തരമായി നൽകുക, കുടിവെള്ള പദ്ധതി നടപ്പിലാക്കുക, സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കുക, കോൺഗ്രസ് മെമ്പർമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് അംഗങ്ങൾ കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ഉപവസിച്ചു .കോൺഗ്രസ് മെമ്പർമാരായ ജി. അനിൽ കുമാർ, ജി. നിർമ്മല, ആർ. സജി, ആർ. സുധീർ, എ. ആനന്ദവല്ലി, എൻ. ബീന, ആർ. അനിത എന്നിവരാണ് ഉപവാസം അനുഷ്ടിച്ചത്. ഉപവാസ സമരം ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. അഡ്വ. മോഹൻദാസ്, എ.ടി. ജോർജ്, പി.സി.സി സെക്രട്ടറിമാരായ മഞ്ചവിളാകം ജയകുമാർ, പാറശാല സുധാകരൻ, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ. രാജരാജസിംഗ്, പാലിയോട് ബിനു, കൊല്ലിയോട് സത്യനേശൻ, കെ.പി. സുകുമാരൻ നായർ, വണ്ടിത്തടം പത്രോസ്, തുടങ്ങിയവർ സംസാരിച്ചു. വൈകിട്ട് നടന്ന സമാപന സമ്മേളനം ആർ. വത്സലൻ ഉദ്ഘാടനം ചെയ്തു.