തിരുവനന്തപുരം: നാലുവർഷത്തിനുള്ളിൽ ഇന്ത്യൻ റെയിൽവേ സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. നേമം കോച്ചിംഗ് ടെർമിനലിന്റെ ശിലാസ്ഥാപനവും തദ്ദേശീയമായി മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഡബ്ളിയു.എ.പി.7 എച്ച്. എസ്. ലോക്കോ എൻജിന്റെ ഫ്ളാഗ് ഓഫും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.