piyush-goyal

തിരുവനന്തപുരം : റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാർ യഥാസമയം ഭൂമി ഏറ്റെടുത്ത് നൽകുന്നില്ലെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ കുറ്റപ്പെടുത്തി. നേമം കോച്ചിംഗ് ടെർമിനൽ ഉൾപ്പെടെയുള്ള പദ്ധതികളുടെ നടത്തിപ്പിനുള്ള കാലതാമസത്തിന് ഇതാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നേമം കോച്ചിംഗ് ടെർമിനൽ നിർമ്മാണത്തിന് ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരാളുടെ മാത്രം കേമത്വമാണ് നേമം കോച്ചിംഗ് ടെർമിനലെന്ന് പറയുന്നത് ശരിയല്ലെന്ന് ചടങ്ങിൽ സംസാരിച്ച എ. സമ്പത്ത് എം.പി പറഞ്ഞു. ആദ്യകാല ജനപ്രതിനിധികളായ വിശ്വംഭരൻ മുതലുള്ള നിരവധി പേരുടെ ശ്രമഫലമാണെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ ജി. സുധാകരൻ, കടകംപള്ളി സുരേന്ദ്രൻ, എം.പിമാരായ ഡോ. ശശി തരൂർ, ബിനോയ് വിശ്വം, സുരേഷ് ഗോപി, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മേയർ വി.കെ. പ്രശാന്ത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തില്ല.