നെടുമങ്ങാട്: മികച്ച ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പ്രസിഡന്റ്, ജീവനക്കാരൻ എന്നീ സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചതിന് പിറകെ വ്യത്യസ്‌തവും ജനോപകാരപ്രദവുമായ പദ്ധതികളുമായി നെടുമങ്ങാട് ബ്ലോക്ക് ബഡ്‌ജറ്റ് അവതരിപ്പിച്ചു. 11.87 കോടി രൂപയുടെ വാർഷിക ബഡ്‌ജറ്റാണ് ഇത്തവണ. ബഡ്ജറ്റിൽ തുകയിൽ കഴിഞ്ഞ വർഷം ജൈവഗ്രാമം പദ്ധതിയുടെ ലാഭവിഹിതമായ 1,74,496 രൂപയും വിവിധ അവാർഡുകളിൽ നിന്ന് ലഭിച്ച തുകയായ 51,50,000 രൂപയും ഉൾപ്പെടുന്നുണ്ട്.

പ്രസിഡന്റ് ബി. ബിജു ബഡ്‌ജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ബി. പ്രഭാകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രാജേഷ്‌ കണ്ണൻ, അംഗങ്ങളായ സജികുമാർ, സുവർണ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാർ എന്നിവർ പങ്കെടുത്തു.

 പ്രതീക്ഷിക്കുന്നത്

# വരവ് - 11,87,52,787 രൂപ.

# ചെലവ് - 10,96,37,948 രൂപ.

 പദ്ദതികൾ ഒറ്റനോട്ടത്തിൽ

*സഞ്ജീവനി - കുടുംബശ്രീ വഴി 5 ഇനം ഒൗഷധസസ്യങ്ങൾ സൗജന്യമായി 25,000 വീടുകളിലേക്ക്.

*തേനും കുമിളും - 1000 ഗ്രൂപ്പിന് തേൻ കൃഷിയും കൂൺകൃഷിയും.

*ആട്ഗ്രാമം സമൃദ്ധി - ആട് പ്രജനന യൂണിറ്റുകൾ.

*കായികയിനങ്ങളിൽ 4 വയസ് മുതലുള്ള കുട്ടികൾക്ക് പരിശീലനം.

*പരമ്പരാഗത കലകളിൽ പരിശീലനം.

*വീഡിയോ കോൺഫറൻസ് ഹാൾ.

*കരകവിയാത്ത കിള്ളിയാർ രണ്ടാംഘട്ട പ്രവർത്തനം.